പഠന
ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന മികച്ച സ്വതന്ത്ര സോഫ്റ്റ്
വെയറുകളുടെ ശേഖരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഐ.ടി. സ്‌കൂള്‍ പ്രോജക്ട്
വികസിപ്പിച്ച പുതുക്കിയ ഓപ്പറേറ്റിങ്
സിസ്റ്റം ഉബുണ്ടു 12.04 ന്റെ പ്രകാശനം വിദ്യാഭ്യാസ മന്ത്രി
പി.കെ.അബ്ദുറബ്ബ് നിര്‍വ്വഹിച്ചു സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയത്തില്‍
നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാന്‍ ഡി.വി.ഡി.
ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസ ഡയറ്ടര്‍ ബിജു പ്രഭാകര്‍, ഹയര്‍ സെക്കണ്ടറി
ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍
സി.കെ.മോഹനന്‍, ഐ.ടി. സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ബാബു
സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു. ഗ്നു ലിനക്‌സ് ഓപ്പറേറ്റിങ്
സിസ്റ്റം ഉബുണ്ടു 10.04 ആണ് നിലവില്‍ സ്‌കൂളുകളില്‍
ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആയതിനാല്‍
പകര്‍പ്പുകള്‍ യഥേഷ്ടം എല്ലാവര്‍ക്കും ഉപയോഗിക്കാം. എല്ലാ തരം പുതിയ
കമ്പ്യൂട്ടറുകളിലും ഉബുണ്ടു 12.04 ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാന്‍
സാധിക്കുന്നതരത്തിലേക്ക് 32 ബിറ്റിനു പുറമെ 64 ബിറ്റ് രൂപവും
തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ സ്‌കൂളുകളില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന
ഗ്നോം രണ്ട് ഇന്റര്‍ഫേസിനു പകരമായി ഗ്നോം മൂന്നാണ് പുതിയ ഓപ്പറേറ്റിങ്
സിസ്റ്റത്തിലുളളത്. ഇന്റര്‍ഫേസില്‍ ഉണ്ടായിട്ടുളള മാറ്റങ്ങള്‍
വിശദമാക്കുന്ന യൂസര്‍ മാനുവല്‍ ഓപ്പറേറ്റിങ് സിസ്റ്റം ഡി.വി.ഡി. യില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഐ.ടി. അധിഷ്ഠിത പഠനം
ഉറപ്പാക്കുന്നതിനുവേണ്ടി എല്ലാതരം മീഡിയ ഫോര്‍മാറ്റുകളും (ജാവ, ഫ്‌ളാഷ്,
എച്ച്.ടി.എം.എല്‍. 5,നിലവില്‍ പ്രചാരത്തിലുളള ഓഡിയോ ഫോര്‍മാറ്റുകളും)
പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സോഫ്റ്റ് വെയറുകള്‍ ഈ ഓപ്പറേറ്റിങ്
സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
The Kerala State School Sasthrolsavam is the largest Science Fair for students in Asia region. Sasthrolsavam is a combination of five variants such as Science Fair, Maths Fair, Social Science Fair, IT Fair and Work Experience Fair. The School Sasthrolsavam / Sasthra Mela is organized by the State Education Department and includes students from Lower Primary to Secondary, Higher Secondary and Vocational Higher Secondary sections. The State Sasthrolsavam Manuals, Previous Circulars, Resources etc :- are given below.
Income Tax Return 2013-14 :
E-Filing Income Tax Return 2013 [ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം ആഗസ്റ്റ് 5 വരെ ദീര്‍ഘിപ്പിച്ചു ]
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് (CBDT) 2011-12, 2012-13 സാമ്പത്തിക വര്‍ഷങ്ങളില്‍ 5 ലക്ഷം രൂപയില്‍ താഴെ മൊത്ത വരുമാനമുള്ളവരെ (ഇന്‍കം ടാക്സില്‍ മൊത്തവരുമാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ കിഴിവുകളും കഴിഞ്ഞിട്ടുള്ള തുകയാണ്) ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ ഈ ആനുകൂല്യം 2013-14 സാമ്പത്തിക വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കുന്നതല്ല എന്ന് 2013 ജൂലൈ 22 ന് ഒരു സര്‍ക്കുലറിലൂടെ CBDT വ്യക്തമാക്കിയിരുന്നു. ചില പ്രമുഖ പത്രങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ വര്‍ഷം മുതല്‍ ഇത് അത്ര തന്നെ കര്‍ശനമാക്കുന്നില്ല എന്നാണ് മനസ്സിലാകുന്നത്. വരും വര്‍ഷങ്ങളില്‍ എല്ലാവരെയും ഇ-ഫയലിംഗ് സംവിധാനത്തിലേക്ക് കൊണ്ട് വരാനാണ് ഡിപ്പാര്‍ട്ട്മെന്‍റ് ഉദ്ദേശിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഈ വര്‍ഷം മുതല്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്മെന്‍റിന്‍റെ ഇ-ഫയലിംഗ് സംവിധാനം കുറച്ച് കൂടി ലളിതമാക്കിയിട്ടുണ്ട്. ഇ-ഫയലിംഗ് സംവിധാനം നേരത്തേ തന്നെ നിലവിലുണ്ടെങ്കിലും ഇതിനുള്ള നടപടി ക്രമങ്ങള്‍ സാധാരണക്കാരന് മനസ്സിലാകാത്ത രീതിയില്‍ സങ്കീര്‍ണ്ണമായത് കാരണം ചെറിയ ഒരു വിഭാഗം മാത്രമാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തിയിരുന്നത്. നേരത്തെ ഇ-ഫയലിംഗ് ചെയ്യണമെങ്കില്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട് മെന്‍റിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ITR ഫോമുകളുടെ എക്സല്‍ യൂട്ടിലിറ്റികള്‍ ഡൗണ്‍ലോഡ് ചെയ്ത് അതില്‍ നിന്നും ജനറേറ്റ് ചെയ്യപ്പെടുന്ന .xml ഫയല്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ഈ എക്സല്‍ ഫയലില്‍ വിവരങ്ങള്‍ നല്‍കുന്നത് അത്ര ലളിതവുമായിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം മുതല്‍ ഇതിന് പുറമെ വെബ് പേജില്‍ ലഭ്യമാകുന്ന ഫോമില്‍ നേരിട്ട് വിവരങ്ങള്‍ എന്‍റര്‍ ചെയ്ത് സബ്മിറ്റ് ചെയ്യുന്ന സൗകര്യം കൂടി നിലവില്‍ വന്നിരിക്കുന്നു. ആയത് കൊണ്ട് ഒരു സാധാരണ ഡാറ്റാ എന്‍ട്രി പോലെ നമുക്ക് സൗകര്യമുള്ള സ്ഥലത്ത് നിന്നും വെറും 5 മിനിട്ട് കൊണ്ട് നമുക്ക് റിട്ടേണ്‍ സമര്‍പ്പിക്കാം.
Subscribe to:
Posts (Atom)